മലപ്പുറം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരോക്ഷ വിമര്‍ശവുമായി കെ.പി.സി. സി പ്രസിഡന്‍റ് വി.എം.സുധീരന്‍ രംഗത്ത്. താല്‍ക്കാലിക ലാഭങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ശ്രീനാരായണ ധര്‍മം സംഘപരിവാറിനു മുന്നില്‍ അടിയറവു വെക്കുന്നവര്‍ ഗുരുനിന്ദയാണ് നടത്തുന്നത്. ഗുരുവിനോട് മഹാപാതകം ചെയ്യുന്ന ഇവര്‍ക്ക് ചരിത്രം മാപ്പു കൊടുക്കില്ളെന്നും വെള്ളാപ്പള്ളിയുടെ പേര് പരാമര്‍ശിക്കാതെ സുധീരന്‍ പറഞ്ഞു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രത്യേക തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണധര്‍മം പരിപാലിക്കാന്‍ ബാധ്യതയുള്ള ചിലയാളുകളെ പാട്ടിലാക്കാനാണു സംഘപരിവാറിന്‍െറ ശ്രമം. വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടിയാണ് ചിലര്‍ ചര്‍ച്ചക്കു പോയത്. പക്ഷേ, സംഘപരിവാറിന്‍റെ അജണ്ട കേരളത്തില്‍ വിലപ്പോവില്ളെന്നും സുധീരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.