വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കുന്ന കാര്യം പരിഗണിക്കും -ചെന്നിത്തല

തിരുവനന്തപുരം: മാൻഹോളിൽ വീണവരെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ വെളളാപ്പള്ളി നടേശനെതിരെ കേസെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഷയത്തിന്‍റെ നിയമവശം പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസെടുക്കണമെന്നാവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.എൽ.എ കത്തു നൽകിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

നൗഷാദിന് സംസ്ഥാന സര്‍ക്കാര്‍ സഹായധനം അനുവദിച്ചത് മുസ്‌ലിം ആയതുകൊണ്ടാണെന്നും മുസ്‌ലിമായി മരിക്കാന്‍ തനിക്ക് കൊതി തോന്നുന്നുവെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. ഇത് വിവാദമാവുകയായിരുന്നു. പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു.

 വർഗീയ ഭ്രാന്തന്മാരെ തോൽപ്പിക്കുന്നതാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പ്രതികരിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT