കേരള തൊഗാഡിയയാകാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം -സുധീരൻ

തൃശൂർ: കേരള തൊഗാഡിയ ആയി മാറാനാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. വര്‍ഗീയ വിഷം ചീറ്റുന്ന തൊഗാഡിയയുടെ ശൈലിയാണ് ഇപ്പോൾ വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ.എസ്.എസ് ബുദ്ധിജീവികളുടെ തിരക്കഥക്ക് അനുസരിച്ചാണ് വെള്ളാപ്പള്ളിയുടെ പ്രവർത്തനം. തന്നെക്കുറിച്ചുള്ള വെള്ളാപ്പള്ളിയുടെ ആക്ഷേപങ്ങൾ അദ്ദേഹത്തിന് മാത്രം യോജിച്ചവയാണെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.  തനിക്കു മാത്രം അര്‍ഹതയുള്ള അനുരൂപമായ വിശേഷണങ്ങളെ മറ്റുള്ളവര്‍ക്കു പതിച്ചു കൊടുക്കാന്‍ ശ്രമിക്കുന്നതു വെള്ളാപ്പള്ളിയുടെ രീതിയാണെന്നും തനിക്കെതിരായ വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളോടു സുധീരൻ പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.