എം.എൽ.എമാർക്കെതിരെയുള്ള കേസ്: ബാബുവിനെതിരായ പ്രക്ഷോഭം ഇല്ലാതാക്കാൻ -ഇ.പി ജയരാജൻ

കണ്ണൂർ: നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ആറ് എം.എൽ.എമാർക്കെതിരെ കേസെടുക്കാനുള്ള തീരുമാനം സഭ പ്രക്ഷുബ്ധമാക്കാൻ മനഃപൂർവമുള്ള ശ്രമമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ എം.എൽ.എ. ബാർ കോഴയിൽ മന്ത്രി കെ. ബാബുവിനെതിരെ ആരോപണമുന്നയിക്കാതിരിക്കാനാണ് അംഗങ്ങൾക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. കള്ളക്കേസാണ് എടുത്തിരിക്കുന്നത്. കേസെടുത്തതിനെതിരെ സഭക്കകത്തും പുറത്തും ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ജയരാജൻ വ്യക്തമാക്കി.

കഴിഞ്ഞ ബജറ്റ് ദിവസം നിയമസഭയിൽ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് വി.ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കുഞ്ഞമ്മദ് മാസ്റ്റര്‍, സി.കെ. സദാശിവന്‍ എന്നീ എം.എല്‍.എമാർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. രണ്ടുലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചു എന്നാണ് കേസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.