അനാശാസ്യം ആരോപിച്ച് രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരെ കെട്ടിയിട്ട് മർദിച്ചു

കാസർകോട്: ബദിയടുക്കയിൽ സദാചാര പൊലീസ് ചമഞ്ഞു കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്കു നേരെ ആക്രമണം. അനാശാസ്യം നടത്തിയെന്നാരോപിച്ചാണ് ജീവനക്കാരെ കെട്ടിയിട്ടു മര്‍ദിച്ചത്. മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ചൂലും വടിയും ഉപയോഗിച്ചും ജീവനക്കാരെ മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്ത്രീകളടക്കമുള്ളവര്‍ സംഘത്തിലുണ്ട്. ഇതിന്‍റെ ദൃശ്യങ്ങളും സംഘം മൊബൈലില്‍ ചിത്രീകരിച്ചു.

അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കാസർകോട് ഡിപ്പോയിലും പൊലീസ് സ്റ്റേഷനിലും രണ്ട് സ്ത്രീകൾ പരാതി നൽകിയിരുന്നു. സംഭവത്തില്‍ പൊലീസിനു സംശയം തോന്നിയിരുന്നെങ്കിലും കേസ് പിന്‍വലിച്ചതിനാല്‍ അന്വേഷണം നിര്‍ത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണു ദൃശ്യങ്ങള്‍ പുറത്തായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.