കാപ്പാട് വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി

ചേമഞ്ചേരി: കണ്ണങ്കടവില്‍ ശനിയാഴ്ച രാത്രി കടല്‍ക്ഷോഭത്തില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും  മൃതദേഹങ്ങള്‍ കണ്ടത്തെി. കണ്ണന്‍കടവ് പരീക്കണ്ടി പറമ്പില്‍ രാജീവന്‍ (48),  സഹദേവന്‍ (68) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച രാവിലെ കണ്ടത്തെിയത്.
സഹദേവന്‍െറ മൃതദേഹം പതിനൊന്ന് മണിയോടെ എലത്തൂര്‍ അഴിമുഖത്തും രാജീവന്‍െറ മൃതദേഹം ഒമ്പത് മണിയോടെ പുതിയാപ്പ ഹാര്‍ബറിന് പടിഞ്ഞാറ് ഭാഗത്തുമാണ് കണ്ടത്തെിയത്.  കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ കണ്ണങ്കടവ് ഫിഷറീസ് എല്‍.പി. സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു.
രണ്ടരയോടെ കണ്ണങ്കടവ് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ശാന്തയാണ് സഹദേവന്‍െറ ഭാര്യ.
മകന്‍: ഉദയഘോഷ് (കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ കോഴിക്കോട്). മരുമകള്‍: രേഖ. പിതാവ:് പരേതനായ മാധവന്‍.മാതാവ്: പരേതയായ ക്യാണി. സഹോദരങ്ങള്‍: നാരായണന്‍, ബാബു, പരേതരായ രാജന്‍, ജാനു, യശോദ.
രാജീവന്‍െറ ഭാര്യ: ശാലിനി. മകന്‍: ശ്യാംജിത്ത്. പിതാവ്: പരേതനായ ചന്ദ്രശേഖരന്‍. മാതാവ്: ശാന്ത. സഹോദരങ്ങള്‍: ശിവാനന്ദന്‍ പങ്കജന്‍, അരവിന്ദന്‍, വാമദേവന്‍, ഊര്‍മിള, ജയശ്രീ.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മത്സ്യഫെഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, കെ. ദാസന്‍ എം.എല്‍.എ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി. ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാത്ത സഹദേവന്‍െറ കുടുംബത്തിന് ധനസഹായം നല്‍കാന്‍ മന്ത്രി സഭ തീരുമാനമെടുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. രാജീവന്‍െറ കുടുംബത്തിന് ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.