തിരുവനന്തപുരം: പരാജയപ്പെട്ട ബ്ളോക് പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ മുടിമുറിച്ച സംഭവത്തില്‍ മൊഴിയില്‍ പറഞ്ഞ കാര്യങ്ങളില്‍ അന്വേഷണം നടത്തിയില്ളെന്നും അക്രമികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യാന്‍ പൊലീസ് തയാറായില്ളെന്നും പരാതിക്കാരി സതികുമാരി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പെരുങ്കടവിള ബ്ളോക് കൊല്ലായില്‍ വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു ഇവര്‍. പരാതിയെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ കൈമാറിയ രേഖകളില്‍ മൊഴിയിലുണ്ടായിരുന്ന പല കാര്യങ്ങളുമില്ല. കുടുംബാംഗങ്ങളുടെയെല്ലാം സാന്നിധ്യത്തില്‍ നല്‍കിയ മൊഴിക്ക് പുറമെ, ആശുപത്രിയില്‍ കഴിയവെ ഒരു പൊലീസുകാരന്‍ വന്ന് മൊഴി ഒപ്പിട്ട് വാങ്ങിച്ചിരുന്നു. ആദ്യം നല്‍കിയ മൊഴിയില്‍ പറഞ്ഞ പല കാര്യങ്ങളും ഈ സ്റ്റേറ്റ്മെന്‍റില്‍ ഉള്‍പ്പെട്ടിട്ടില്ളെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്. ഈ മൊഴിപ്പകര്‍പ്പാണ് പൊലീസ് ക്രൈംബ്രാഞ്ചിന് നല്‍കിയത്. അക്രമികളുടെ മര്‍ദനത്തില്‍ ശാരീരികമായി തളര്‍ന്ന താന്‍ പൊലീസ് റിപ്പോര്‍ട്ടോടെ മാനസികമായും തകര്‍ന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതീക്ഷയുണ്ട്.
പരാതി വ്യാജമാണെന്നും കേസ് സ്വയം സൃഷ്ടിച്ചതാണെന്നുമുള്ള പൊലീസ് നിഗമനത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും വനിതാവേദിയുടെ കണ്‍വീനര്‍ കൂടിയായ സതികുമാരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.