കണിച്ചുകുളങ്ങര മോഡൽ കൊലപാതകക്കേസ് പ്രതികൾ പിടിയിൽ

ചേർത്തല: കണിച്ചുകുളങ്ങര മോഡൽ ഒറ്റമശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ തമിഴ്നാട്ടിൽ പിടിയിലായി. ഗുണ്ടാത്തലവൻ പോൾസൺ, ചേർത്തല സ്വദേശി അജേഷ് എന്നിവരെയാണ് മേട്ടുപ്പാളയത്ത് നിന്ന് പട്ടണക്കാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസിലെ ഒന്നാംപ്രതിയാണ് പോൾസൺ. പ്രതികൾ ഹൈറേഞ്ചിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ പൊലീസിനെ വെട്ടിച്ച് ഇവർ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.

കഴിഞ്ഞ മാസം 13നാണ് ഒറ്റമശേരി കൊലപാതം നടന്നത്. പട്ടണക്കാട് കാട്ടുങ്കൽ ജോ‍ൺസൺ, കളത്തിൽ സുബിൻ എന്നിവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടിപ്പർ ലോറി ഇടിപ്പിച്ചായിരുന്നു കൊലപാതകം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.