മുഹമ്മദ് കുഞ്ഞിയുടെ രാജി അംഗീകരിക്കില്ല

തിരുവനന്തപുരം: മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞിയുടെ രാജി അംഗീകരിക്കേണ്ടെന്ന് കെ.പി.സി.സി തീരുമാനിച്ചു. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചൊവ്വാഴ്ച കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന മലപ്പുറം ജില്ലാതല യോഗത്തിനൊടുവിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. രണ്ടുദിവസം മുമ്പാണ് ഡി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മുഹമ്മദ് കുഞ്ഞി രാജിവെച്ചത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലീഗ്- കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളലുണ്ടായതാണ് രാജിക്ക് കാരണം. അവലോകനയോഗത്തില്‍ മുഹമ്മദ് കുഞ്ഞി പങ്കെടുത്തിരുന്നില്ല. എന്നാല്‍, യോഗത്തില്‍ സംബന്ധിച്ച മലപ്പുറത്തുനിന്നുള്ള മറ്റു നേതാക്കള്‍ ഡി.സി.സി പ്രസിഡന്‍റിന്‍െറ രാജി അംഗീകരിക്കരുതെന്നും പാര്‍ട്ടിക്കുവേണ്ടി അദ്ദേഹം ബലിയാടാവുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് രാജി സ്വീകരിക്കില്ളെന്ന് വി.എം. സുധീരന്‍ യോഗത്തെ അറിയിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.