ചെന്നൈ: ക്രിസ്മസ് അവധിക്കാലത്തെ തിരക്ക് കുറക്കാന്‍ ചെന്നൈയില്‍നിന്ന് കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് അടുത്തമാസം പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഡിസംബര്‍ 23ന് വൈകുന്നേരം 6. 20ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന നമ്പര്‍ 00628 സുവിധ ട്രെയിന്‍ അടുത്ത ദിവസം രാവിലെ 11.30ന് കൊല്ലത്തത്തെും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും.
ഡിസംബര്‍ 24ന് ഉച്ചകഴിഞ്ഞ് 3.15ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന നമ്പര്‍ 00629 സുവിധ ട്രെയിന്‍ അടുത്തദിവസം രാവിലെ 7.45ന് തിരുവനന്തപുരത്തത്തെും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും. ഈ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.