പെരിന്തൽമണ്ണയിൽ വൻ സ്ഫോടക വസ്തുശേഖരം പിടികൂടി

പെരിന്തൽമണ്ണ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് നാഷണൽ പെർമിറ്റ് ലോറിയുടെ രഹസ്യ അറയിൽ കൊണ്ടുവന്ന വൻ സ്ഫോടക വസ്തുശേഖരം പിടികൂടി. 3000 ജലാറ്റിൻ സ്റ്റിക്കും 600 കിലോഗ്രാം അമോണിയം നൈട്രേറ്റുമാണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്. മലപ്പുറം എസ്.പിക്ക് ലഭിച്ച രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലീസാണ് വാഹന പരിശോധന നടത്തിയത്. രാവിലെ 11ന് പെരിന്തൽമണ്ണ മാനത്ത്മംഗലം ബൈപ്പാസിലാണ് റെയ്ഡ് നടന്നത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രമേശ് (31), വിജയരാജൻ (30), പളനിവേലൻ (49) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.