ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഒാഫീസ് അടച്ചു പൂട്ടുന്നത് അറിയിച്ചിട്ടില്ല -മുഖ്യമന്ത്രി

കൊച്ചി: റെയിൽവേ സോണിന് പകരമായി യു.പി.എ സർക്കാർ കേരളത്തിന് അനുവദിച്ച ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഒാഫീസ് അടച്ചു പൂട്ടാനുള്ള കേന്ദ്രതീരുമാനം കേരളത്തെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഡിസംബർ 19ന് കേന്ദ്ര റെയിൽവേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഒാഫീസിന്‍റെ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന മാധ്യമ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.