കോണ്‍ഗ്രസ് അംഗത്തിന്‍റെ പിന്തുണയോടെ ചപ്പാരപ്പടവ് എല്‍.ഡി.എഫിന്

കണ്ണൂര്‍: കോണ്‍ഗ്രസ് അംഗത്തിന്‍റെ പിന്തുണയോടെ ചപ്പാരപ്പടവ് പഞ്ചായത്ത് എൽ.ഡി.എഫിന്. യു.ഡി.എഫ് കാലങ്ങളായി ഭരിക്കുന്ന ചപ്പാരപ്പടവ് പഞ്ചായത്തിലാണ് എല്‍.ഡി.എഫ് അട്ടിമറി വിജയം നേടിയത്. പ്രസിഡന്‍റ് സ്ഥാനം ലഭിക്കാത്തനാലാണ് കോൺഗ്രസ് അംഗമായ സജി ഓതറ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രസിഡന്‍റായത്.
 കോൺഗ്രസിന്‍റെ എ ഗ്രൂപിലെ പി.ജെ. മാത്യുവിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഐ ഗ്രൂപിലെ സജി ഓതറ പ്രസിഡന്‍റ് സ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചു. ആവശ്യം അംഗീകരിക്കപ്പെടാതിരുന്നതോടെ എല്‍.ഡി.എഫ് പക്ഷം ചേരുകയായിരുന്നു.

ആകെ 18 അംഗങ്ങുള്ള പഞ്ചായത്തില്‍ ഉള്ള യു.ഡി.എഫിന് 10ഉം എല്‍.ഡി.എഫിന് എട്ടും സീറ്റുകളാണ് ലഭിച്ചത്. സജി എല്‍.ഡി.എഫിനോട് ചേര്‍ന്ന തോടെ ഇരുഭാഗത്തും അംഗങ്ങളുടെ എണ്ണം ഒമ്പത് വീതമായി. എല്‍.ഡി.എഫിനോട് സഹകരിക്കാന്‍ തയാറായ സജി ഓതറയെ എല്‍.ഡി.എഫ് മത്സരിപ്പിച്ചു.. വോട്ടെടുപ്പില്‍ പി.ജെ. മാത്യുവിനും സജി ഓതറക്കും തുല്യവോട്ടുകളാണ് കിട്ടിയത്. ഇതേതുടര്‍ന്ന് നടത്തിയ നറുക്കെടുപ്പില്‍ സജി ഓതറ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിലൂടെ ഭരണം എല്‍.ഡി.എഫിന്‍റെ കൈകളിലത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.