കനത്ത മഴ: തിരുവനന്തപുരം ജില്ലയിൽ പൊതുഅവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി നൽകിയിട്ടുള്ളത്.

എന്നാൽ, കാർഷിക സര്‍വകലാശാലയും ആരോഗ്യ സര്‍വകലാശാലയും വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല. മാർ ഇവാനിയോസ് കോളെജ് നടത്തുന്ന പരീക്ഷകൾക്കും മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.


രണ്ട് ദിവസമായി തലസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ബുധനാഴ്ച രാത്രി പത്തരയോടെ തുടങ്ങിയ മഴ നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ വെള്ളം കയറാൻ ഇടയാക്കി. കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.