കുറഞ്ഞ ട്രെയിൻ യാത്രാനിരക്ക് 10 രൂപയാകും

ന്യൂഡൽഹി: കുറഞ്ഞ ട്രെയിൻ യാത്രാനിരക്ക് സർക്കാർ ഇരട്ടിയാക്കി. സബർബൻ ഇതര സർവിസുകളിലെ കുറഞ്ഞ നിരക്ക് അഞ്ചു രൂപയിൽനിന്ന് 10 രൂപയായാണ് വർധിപ്പിച്ചത്. നവംബർ 20ന് പ്രാബല്യത്തിലാകും. കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്ലാറ്റ്ഫോം നിരക്കിന് തുല്യമാക്കുന്നതിനായാണ് വർധന. റെയിൽ ബജറ്റിലെ നിർദേശമനുസരിച്ച് ഏപ്രിലിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് അഞ്ചിൽനിന്ന് 10 ആയി ഉയർത്തിയിരുന്നു.

പ്ലാറ്റ്ഫോമിലെ തിരക്ക് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ വർധന. എന്നാൽ, പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കുന്നതിന് പകരം അഞ്ചു രൂപയുടെ യാത്രാ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കും ഇതിനനുസരിച്ച് വർധിപ്പിക്കാൻ തീരുമാനിച്ചത്. തുടക്കത്തിൽ സെക്കൻഡ് ക്ലാസ് സബർബൻ ഇതര ട്രെയിനുകളിൽ മാത്രമാകും ഇത് നടപ്പാക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.