ശബരിമല: മാധ്യമം, മീഡിയവൺ സന്നിധാനം ബ്യൂറോ ചൊവ്വാഴ്ച മുതൽ പ്രവർത്തനം തുടങ്ങും. തീർഥാടന കാലം മുഴുവൻ ബ്യൂറോ പ്രവർത്തിക്കും. ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് 12ന് നടക്കും. ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, ബോർഡ് അംഗം അജയ് തറയിൽ, എ.ഡി.ജി.പി കെ. പത്മകുമാർ, ദേവസ്വം കമീഷണർ രാമരാജപ്രേമ പ്രസാദ്, സന്നിധാനം പൊലീസ് ചുമതലയുള്ള എസ്.പി, മീഡിയവൺ ഡയറക്ടർ വയലാർ ഗോപകുമാർ, മാധ്യമം കോട്ടയം യൂനിറ്റ് റെസിഡൻറ് മാനേജർ സക്കീർ ഹുസൈൻ, ന്യൂസ് എഡിറ്റർ കെ.പി. റെജി, കോട്ടയം ബ്യൂറോ ചീഫ് സി.എ.എം. കരീം എന്നിവർ സംബന്ധിക്കും. മാളികപ്പുറം ബിൽഡിങ്ങിലാണ് ബ്യൂറോ പ്രവർത്തിക്കുന്നത്. ഫോൺ: 04735 202153.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.