പാലക്കാട്: പാലക്കാട്-പൊള്ളാച്ചി ബ്രോഡ്ഗേജ് പാതയിലൂടെ ട്രെയിന്‍ ഓട്ടം തുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ 4.30ന് പാലക്കാട് ടൗണ്‍ സ്റ്റേഷനില്‍നിന്നും പൊള്ളാച്ചി ജങ്ഷനില്‍നിന്നും ഒരേസമയം രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പുറപ്പെട്ടതോടെയാണ് സര്‍വീസിന് തുടക്കമായത്. ഒൗപചാരിക ഉദ്ഘാടനവും ആഘോഷവുമില്ലാതെയായിരുന്നു ട്രെയിനുകള്‍ പുറപ്പെട്ടത്. പുലര്‍ച്ചെ നാലരക്ക് പാലക്കാട് ടൗണ്‍ സ്റ്റേഷനില്‍നിന്നും പുറപ്പെട്ട 06769 തിരിച്ചെന്തൂര്‍-പഴനി പാസഞ്ചറില്‍ ആദ്യയാത്രക്ക് കുടുംബങ്ങളടക്കം നൂറിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു.
ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ പാസഞ്ചറില്‍ ആദ്യയാത്രക്ക് എത്തിയിരുന്നു. പാലക്കാട് റെയില്‍വേ ഡിവിഷന്‍ എ.ഡി.ആര്‍.എം മോഹന്‍ എ. മേനോന്‍ ഉള്‍പ്പെടെ റെയില്‍വേ ഉദ്യോഗസ്ഥര്‍ ആദ്യ ഓട്ടത്തിന്‍െറ മേല്‍നോട്ടത്തിന് എത്തി. സ്റ്റേഷന്‍ മാസ്റ്റര്‍ പി. ചന്ദ്രന്‍ പച്ചക്കൊടി വീശിയതോടെ പൊള്ളാച്ചി ലക്ഷ്യമിട്ട് ട്രെയിന്‍ നീങ്ങിത്തുടങ്ങി. തിങ്കളാഴ്ച അമൃത എക്സ്പ്രസ് ഉള്‍പ്പെടെ നാല് ട്രെയിനുകളാണ് പൊള്ളാച്ചി പാതയില്‍ സ്പെഷല്‍ വണ്ടികളായി സര്‍വീസ് തുടങ്ങിയത്. അടുത്ത റെയില്‍വേ ബജറ്റില്‍ പാതയിലേക്ക് എക്സ്പ്രസ് ഉള്‍പ്പെടെ പുതിയ വണ്ടികളുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പാതയുടെ ഒൗപചാരിക ഉദ്ഘാടനം പുതിയ വണ്ടികളുടെ പ്രഖ്യാപനത്തോടൊപ്പമുണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.