തൃശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ചാലക്കുടി-കറുകുറ്റി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പൊങ്ങം മേല്‍പാലത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തൃശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഈമാസം 14, 17, 21, 24 തീയതികളിലാണ് നിയന്ത്രണം.

കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റി (16306) ചാലക്കുടിക്കും എറണാകുളത്തിനുമിടയില്‍ സര്‍വിസ് നടത്തില്ല. എറണാകുളത്തുനിന്ന് വൈകീട്ട് 4.40ന് പുറപ്പെടുന്ന ഗുരുവായൂര്‍ പാസഞ്ചര്‍ (56376) റദ്ദാക്കി. ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍(16128) 40 മിനിറ്റ് വൈകി പുറപ്പെടും. എറണാകുളം - നിസാമുദ്ദീന്‍ എക്സ്പ്രസ്(12645) മൂന്ന് മണിക്കൂറും കൊച്ചുവേളി - ബിക്കനിര്‍ എക്സ്പ്രസ്(16312) ഒരു മണിക്കൂറും ചെന്നൈ മെയില്‍ (12624 ) 30 മിനിറ്റും വൈകും.

നവംബര്‍ 15ന് ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍  റദ്ദാക്കും. ബിലാസ്പുര്‍ - എറണാകുളം, ഗാന്ധിധാം - നാഗര്‍കോവില്‍, മുംബൈ സി.എസ്.ടി - തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ്, മംഗളൂരു- തിരുവനന്തപുരം (16348), കൊച്ചുവേളി- ബംഗലൂരു, തിരുവനന്തപുരം - ഷാലിമാര്‍, തിരുവനന്തപുരം - ചെന്നൈ എക്സ്പ്രസ്, തിരുവനന്തപുരം - ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി, രാജധാനി എക്സ്പ്രസ് ട്രെയിനുകള്‍ 20 മിനിറ്റ് മുതല്‍ രണ്ടുമണിക്കൂര്‍വരെ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിടാന്‍ സാധ്യതയുണ്ട്.

ശബരിമല സീസണ്‍: ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്
ശബരിമല സീസണ്‍ പ്രമാണിച്ച് ആറ് ട്രെയിനുകള്‍ക്ക് നവംബര്‍ 16 മുതല്‍ ജനുവരി 17വരെ ചെങ്ങന്നൂരിലും തിരുവല്ലയിലും താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചു. ദിബ്രുഗഢ്-കന്യാകുമാരി പ്രതിവാര എക്സ്പ്രസ് (15906/15905), ദിബ്രുഗഢ്-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ്(22659/22660), കൊച്ചുവേളി-യശ്വന്ത്പുര്‍ ഗരീബ്രഥ് എക്സ്പ്രസ്(12257/12258), കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081/12082), ചെന്നൈ-തിരുവനന്തപുരം ദൈ്വവാര എക്സ്പ്രസ്(12697/12698), തിരുവനന്തപുരം-നിസാമുദ്ദീന്‍ പ്രതിവാര എക്സ്പ്രസ്(22653/22654) എന്നീ ട്രെയിനുകള്‍ക്കാണ് സ്റ്റോപ്  അനുവദിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.