മന്ത്രി ബാബുവിനെതിരെ ബിജു രമേശ് ഹൈകോടതിയെ സമീപിക്കും

കൊച്ചി: ബാര്‍ കോഴക്കേസില്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജു രമേശ് അടുത്തയാഴ്ച ഹൈകോടതിയെ സമീപിക്കും. കെ. ബാബു 10 കോടി രൂപ കോഴ വാങ്ങിയെന്ന തന്‍െറ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയെങ്കിലും കേസെടുക്കേണ്ടെന്ന് തീരുമാനിച്ച് തീര്‍പ്പാക്കിയത് ചോദ്യം ചെയ്താണ് ഹരജി നല്‍കുക.
സാക്ഷിമൊഴികള്‍ തമ്മില്‍ പൊരുത്തമില്ളെന്ന് അന്വേഷണസംഘം വിലയിരുത്തിയതാണ് കേസെടുക്കാതിരിക്കാന്‍ കാരണമായി ഡയറക്ടര്‍ ചൂണ്ടിക്കാട്ടിയത്.
വിജിലന്‍സ് എറണാകുളം യൂനിറ്റ് എസ്.പി സുകേശന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍തന്നെയാണ് ബാബുവിനെതിരെ ക്വിക് വെരിഫിക്കേഷന് ഉത്തരവിട്ടിരുന്നത്. എന്നാല്‍, സമ്മര്‍ദങ്ങള്‍ക്ക് വിധേയനായി മന്ത്രിയെ കേസില്‍നിന്ന് രക്ഷിക്കാന്‍ ബാബുവിനെതിരെ കേസ് വേണ്ടെന്ന് ഡയറക്ടര്‍ മന$പൂര്‍വം തീരുമാനിക്കുകയായിരുന്നെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുക.
മന്ത്രിക്കെതിരായ മുഴുവന്‍ തെളിവും നല്‍കാനും മൊഴി പൂര്‍ത്തിയാക്കാനും തനിക്ക് അവസരം നല്‍കിയില്ല. താന്‍ നല്‍കിയ സാക്ഷിപ്പട്ടികയില്‍നിന്ന് ആരുടെയും മൊഴിയെടുത്തിട്ടില്ല. തെളിവുകള്‍ തന്നില്‍നിന്ന് അന്വേഷണസംഘം ശേഖരിച്ചിട്ടും കേസെടുക്കാന്‍ കൂട്ടാക്കാത്തത് മന്ത്രിയെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് തുടങ്ങിയ കാര്യങ്ങളും കോടതിയില്‍ വ്യക്തമാക്കാനാണ് തീരുമാനം. ഹരജി അഡ്വ. ഉദയഭാനു മുഖേന തിങ്കളാഴ്ച സമര്‍പ്പിച്ചേക്കും. ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയ ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ബെഞ്ച് തന്നെയാകും ഈ കേസും കേള്‍ക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.