തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്ക് പോകണമെങ്കില്‍ പൊലീസുകാര്‍ മതം വെളിപ്പെടുത്തണം. സംസ്ഥാന പൊലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരോടാണ് ശബരിമല ഡ്യൂട്ടി സന്നദ്ധതാ ഫോറത്തില്‍ മതം വ്യക്തമാക്കാന്‍ നിഷ്കര്‍ഷിക്കുന്നത്. ഓഫിസര്‍മാര്‍, സേനാംഗങ്ങള്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കാണ് ഈ നിര്‍ദേശം നല്‍കിയിട്ടുള്ളത്. പൊലീസ് സേനയുടെ മതേതരമുഖം തകര്‍ക്കുന്ന തീരുമാനത്തിനെതിരെ വകുപ്പില്‍ പ്രതിഷേധം ശക്തമാവുകയാണ്.
ഈമാസം 17നാണ് ശബരിമല മണ്ഡലകാലം ആരംഭിക്കുന്നത്. 10 ദിവസം വീതം നീളുന്ന ഏഴു ഷെഡ്യൂളുകളാണ് ശബരിമല ഡ്യൂട്ടിക്കായി ഒരുക്കുന്നത്. എ മുല്‍ എഫ് വരെയുള്ള ഘട്ടങ്ങളില്‍ ഡ്യൂട്ടിക്ക് പോകാന്‍ സന്നദ്ധരായ ഉദ്യോഗസ്ഥരില്‍നിന്നാണ് ഫോറം പൂരിപ്പിച്ച് വാങ്ങുന്നത്. മുമ്പ് ജാതിമതഭേദമെന്യേ എല്ലാ വിഭാഗക്കാര്‍ക്കും സന്നദ്ധത അറിയിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍, പുതിയ സര്‍ക്കുലര്‍ പ്രകാരം ഹിന്ദുക്കള്‍ക്ക് മാത്രമേ ശബരിമല ഡ്യൂട്ടിക്ക് പോകാനാകൂ. മുമ്പ് മതം, ജാതി അടിസ്ഥാനത്തില്‍ ശബരിമല ഡ്യൂട്ടിക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന കീഴ്വഴക്കമാണുണ്ടായിരുന്നത്. മുന്‍ സംസ്ഥാന പൊലീസ് മേധാവി ജോസഫിന്‍െറ കാലത്ത് ഇതുമരവിപ്പിച്ചു.
പൊലീസ് ഉന്നതന്‍െറ താല്‍പര്യപ്രകാരമാണ് പരിഷ്കാരമെന്നാണ് സൂചന. ഉന്നത ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ഇതില്‍ വിയോജിപ്പാണെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.