കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുകളിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുകളിച്ചതിന്‍െറ കൃത്യമായ സൂചനകള്‍ പുറത്തുവന്നു. ആര്‍ക്കും ഭൂരിപക്ഷം കിട്ടാതിരുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ ഇരു പാര്‍ട്ടികളും വോട്ടു മറിക്കല്‍ നടത്തിയതായി കണക്കുകള്‍ തെളിയിക്കുന്നു. ബി.ജെ.പി ജയിച്ച വാര്‍ഡുകളിലെല്ലാം കോണ്‍ഗ്രസ് അതിദയനീയമായി മൂന്നാം സ്ഥാനത്താണുള്ളത്. കോണ്‍ഗ്രസിന്‍െറ വോട്ടില്‍ ഗണ്യമായ കുറവു വന്നിട്ടുമുണ്ട്.
കോണ്‍ഗ്രസ് ജയിച്ച വാര്‍ഡുകളില്‍ ബി.ജെ.പിയും മൂന്നാം സ്ഥാനത്താണ്. ഇവിടെ ബി.ജെ.പിയുടെ വോട്ട് വളരെ കുറവാണ്. കോഴിക്കോട് കോര്‍പറേഷനിലും ഏതാനും സീറ്റുകളില്‍ ബി.ജെ.പിയെ കോണ്‍ഗ്രസും തിരിച്ച് കോണ്‍ഗ്രസിനെ ബി.ജെ.പിയും സഹായിച്ചതിന്‍െറ സൂചനകള്‍ ലഭ്യമാണ്. ഇവിടെ ബി.ജെ.പി ജയിച്ച വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് വളരെ പിന്നിലാണ്. കോണ്‍ഗ്രസ് ജയിച്ച സ്ഥലങ്ങളില്‍ ബി.ജെ.പിയുടെ വോട്ടില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.