Posted On
date_range Updated On
date_range പൊമ്പിളൈ ഒരുമൈയുടെ ഗോമതിക്ക് ജയം
ഇടുക്കി: മുന്നാറില്‍ പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥി ഗോമതിക്ക് ജയം. നല്ലതണ്ണി ഡിവിഷനില്‍ നിന്നും ബ്ളോക്ക് പഞ്ചായത്തിലേക്ക്് ഗോമതി തെരഞ്ഞെടുക്കപ്പെട്ടു. ദേവികുളം, മുന്നാര്‍, പള്ളിവാസല്‍, മാട്ടുപ്പെട്ടി തുടങ്ങിയ നാല് പഞ്ചായത്തുകളില്‍ 39 പേരാണ് വാര്‍ഡുകളിലും, ബ്ളോക്കിലുമായി പൊമ്പിളൈ ഒരുമൈക്കായി മത്സരത്തിനിറങ്ങിയത്.
തോട്ടം മേഖലയിലെ അനീതികള്‍ക്കും തൊഴില്‍ ചൂഷണത്തിനുമെതിരെ പരമ്പരാഗത തൊഴിലാളി യൂണിയനുകളെ വെല്ലുവിളിച്ച് നടത്തിയ ഐതിഹാസിക പോരാട്ടത്തിന് ലഭിച്ച പിന്തുണ തെരഞ്ഞെടുപ്പിലും പൊമ്പിളൈ ഒരുമൈയെ തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.