Posted On
date_range Updated On
date_range കാരായിമാര്‍ക്ക് ജയം
തലശേരി: ഫസല്‍ വധക്കേസ് പ്രതികള്‍ ആയ കാരായിമാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയം. കോടതിയുടെ പ്രത്യേകാനുമതി നേടിയാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. കാരായി രാജന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ചന്ദ്രഖേരന്‍ സി.പി.എം തലശേരി ഏരിയാ കമ്മിറ്റി അംഗവുമാണ്.
കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പാട്യം ഡിവിഷനില്‍ മല്‍സരിച്ചാണ് കാരായി രാജന്‍ ജയിച്ചത്. കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലെ ചെള്ളക്കര വാര്‍ഡില്‍ നിന്നും വിജയിച്ചു.
ചന്ദ്രശേഖരന്‍റെ എതിര്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച, കൊല്ലപ്പെട്ട ഫസലിന്‍റെ ഭാര്യ മറിയുവിന് 90 വോട്ട് മാത്രമാണ് നേടാനായത്. ജാമ്യവ്യവസ്ഥ അനുസരിച്ച് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. അതിനാല്‍ വാട്സ് ആപ് വഴിയാണ് ഇവര്‍ പ്രചരണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.