കിഴക്കമ്പലം ട്വന്‍റി 20 പിടിച്ചു

കൊച്ചി: കൊച്ചിയിലെ കിഴക്കമ്പലം പഞ്ചായത്ത് ട്വന്‍റി 20 പിടിച്ചെടുത്തു. കോര്‍പറേറ്റ് സ്ഥാപനമായ കിറ്റെക്സിന്‍െറ നേതൃത്വത്തിലുള്ള രാഷ്ട്രീയ സംഘടനയാണ് ട്വന്‍റി 20.  19ല്‍ 17 സീറ്റും നേടിയാണ് ട്വന്‍റി 20 പഞ്ചായത്തു ഭരണം പിടിച്ചടക്കിയത്. ഒരു സീറ്റ് എസ്.ഡി.പി.ഐയും ഒരു സീറ്റില്‍ യു.ഡി.എഫ് സ്വതന്ത്രനും ജയിച്ചു.
പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും (കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്), ബ്ളോക്ക് ഡിവിഷനിലും, ജില്ലാ പഞ്ചായത്തിലും ട്വന്‍റി 20 മല്‍സരിച്ചിരുന്നു. കോര്‍പറേറ്റ് സ്ഥാപനം പഞ്ചായത്ത് ഭരണം പിടിക്കാന്‍ തെരഞ്ഞെടുപ്പില്‍ ഇറങ്ങിയതോടെ കേരളം ഉറ്റുനോക്കുന്ന പോരാട്ടമായി മാറി കിഴക്കമ്പലത്തേത്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സ്ബിലിറ്റിയുടെ മറവിലാണ് കിറ്റെക്സ് ട്വന്‍്റി 20 രൂപീകരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.