ഈമാസം രാജിയെന്ന് പി.സി. ജോര്‍ജ്

കോട്ടയം: ഈ മാസം 30ന് മുമ്പായി എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് പി.സി. ജോര്‍ജ്. യു.ഡി.എഫ് സര്‍ക്കാറിന് അനുകൂലമായി വോട്ടു ചെയ്യാന്‍ ഇനി നിയമസഭയിലത്തെില്ല. ഇടതു മുന്നണി നേതാക്കളുമായി രാജിക്കാര്യം ചര്‍ച്ച ചെയ്തു. പൂഞ്ഞാറിലെ ജനങ്ങളോട് വാര്‍ഡ് തോറും സഞ്ചരിച്ച് രാജിവെക്കാന്‍ പറ്റാത്ത സാഹചര്യം അറിയിച്ച് അനുവാദം വാങ്ങും. അഴിമതിക്കാരുടെയും കാട്ടുകള്ളന്മാരുടെയും കര്‍ഷക ദ്രോഹികളുടെയും കൂടാരമായി യു.ഡി.എഫ് മാറി.
ഇനി സെക്കുലര്‍ പാര്‍ട്ടിക്ക് രൂപം നല്‍കി ഇടതു മുന്നണിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കും. മാണിക്ക് രാജിവെക്കാതിരിക്കാന്‍ കഴിയില്ലന്നും മാണിയില്ലാത്ത മാണി ഗ്രൂപ്പും ജോസഫില്ലാത്ത ജോസഫ് ഗ്രൂപ്പും ആയിരിക്കും ഇനിയുണ്ടാകുകയെന്നും പി.സി. ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.