ഹനീഫ വധം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

തൃശൂർ: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയെ കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം എട്ടു പേരെയാണ് പ്രതികളായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പ് പോരാണ് കൊലപാതകത്തിന് കാരണമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചാവക്കാട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗോപപ്രതാപനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഗോപപ്രതാപനെ പ്രതിചേര്‍ക്കാനുള്ള തെളിവില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മന്ത്രി സിഎന്‍ ബാലകൃഷ്ണനെ എതിര്‍ത്തതു കൊണ്ടാണ് ഹനീഫയെ കൊല്ലുന്നതെന്ന് അക്രമികള്‍ വിളിച്ചു പറഞ്ഞതായി പരാതി ഉയര്‍ന്നിരുന്നു. ജില്ലയിലെ ഐ ഗ്രൂപ്പ് നേതാവായ ഗോപപ്രതാപന്‍ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയതായും പരാതിയില്‍ പറഞ്ഞിരുന്നു. തൃശൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് ഹനീഫയെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ഐ ഗ്രൂപ്പുകാരാണെന്നാണ് ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.