രണ്ട് സ്​ഥാനാർഥികൾക്ക് വെട്ടേറ്റു

കൊല്ലം: പെരിനാട് പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വെട്ടേറ്റു. പതിനെട്ടാം വാർഡ് സ്ഥാനാർഥി ലെറ്റസ് ജെറോമിനാണ് വെട്ടേറ്റത്. ശനിയാഴ്ച രാത്രി ഒന്നരയോടെ ബൈക്കുകളിലെ ത്തിയ അക്രമിസംഘം ലെറ്റസിനെ വെട്ടി പരിക്കേൽപിക്കുകയായിരുന്നു.  തലക്ക് പരിക്കേറ്റ ഇയാളെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ.എസ്.എസുകാരാണ് ആക്രമണത്തിനു പിന്നില്ലെന്ന് സി.പി.എം ആരോപിച്ചു. 

തിരുവനന്തപുരം ആനാട് എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വെട്ടേറ്റു. വഞ്ചുവം വാർഡിലെ സി.പി.ഐ സ്ഥാനാർഥി ഷമീമിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്. സ്ഥാനാർഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.