കൊച്ചി: ഫാഷിസ്റ്റുകള്‍ക്കെതിരായ ബുദ്ധിജീവികളുടെയും സാഹിത്യകാരന്മാരുടെയും പ്രതിഷേധം അവാര്‍ഡുകള്‍ മടക്കിനല്‍കുന്നതില്‍ മാത്രമായി ഒതുങ്ങിപ്പോകരുതെന്ന് ഇന്ത്യന്‍-ഇംഗ്ളീഷ് എഴുത്തുകാരി അനിത നായര്‍. ഈ പ്രതികരണം പ്രതിഷേധങ്ങളുടെ തുടക്കമായി മാത്രമേ കാണാവൂ. പ്രതിഷേധം അടിസ്ഥാനവര്‍ഗങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണമെന്നുണ്ടെങ്കില്‍ ബൗദ്ധിക ആക്ടിവിസം കൊണ്ടുമാത്രമായില്ല. സ്വന്തം ഭാഷയില്‍ എഴുതി സ്വന്തം നാട്ടുകാര്‍ക്കിടയില്‍ ഫാഷിസ്റ്റ്വിരുദ്ധ നിലപാടുകള്‍ പ്രചരിപ്പിക്കണം. ചെറിയ കുറിപ്പിലൂടെയാണെങ്കിലും ബുദ്ധിജീവികള്‍ എഴുത്തിലൂടെ നടത്തുന്ന പ്രതിഷേധമാണ് ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഗുണപ്രദമാവുകയെന്നും അവര്‍ പറഞ്ഞു. ‘മാധ്യമം കുടുംബം’ മാസിക പ്രകാശനച്ചടങ്ങിന് കൊച്ചിയിലത്തെിയ അനിത നായര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
തന്‍െറ കുട്ടിക്കാലത്ത് ജാതിയുടെയും മതത്തിന്‍െറയും പേരില്‍ വേര്‍തിരിക്കപ്പെട്ട ചിന്തകള്‍ക്ക് ഇടമുണ്ടായിരുന്നില്ല. എന്നാല്‍, നാം കണ്ടുവളര്‍ന്നതിന് വിപരീതദിശയിലാണ് ഇന്ന് നാടിന്‍െറ ഗതി. സ്വന്തം കാര്യം നോക്കി നടക്കുന്നവരായി ഓരോരുത്തരും മാറിയിരിക്കുകയാണ്. സ്വന്തം ഇടം സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ അന്യന്‍െറ പ്രശ്നങ്ങളിലേക്ക് എത്തിനോക്കാന്‍ സാഹിത്യകാരന്മാര്‍ പോലും മുതിരുന്നില്ല. കച്ചവടക്കാരന്‍െറ മനസ്സുള്ള സാഹിത്യകാരന്മാരും ഇത്തരം അക്രമസംഭവങ്ങള്‍ക്കെതിരെ പ്രതികരിക്കില്ല. അസഹിഷ്ണുത ഏത് മേഖലയിലാണെങ്കിലും മുളയിലേ നുള്ളിയില്ളെങ്കില്‍ വ്യാപകമായി പടരും.
ഇപ്പോള്‍ ബുദ്ധിജീവികള്‍ക്കും അകലത്തുള്ളവര്‍ക്കും നേരെയുണ്ടാകുന്ന അക്രമം ക്രമേണ നമുക്ക് നേരെയുമുണ്ടാകുമെന്ന തിരിച്ചറിവുണ്ടാകണം. ഇന്ന് ബീഫിനുള്ള വിലക്ക് നാളെ ചിക്കനുമേലുമുണ്ടാകും. ഏത് ഭക്ഷണം കഴിക്കണമെന്നും എവിടെ ഏത് സമയത്ത് നടക്കണമെന്നതും ഓരോ വ്യക്തികളാണ് തീരുമാനിക്കേണ്ടത്.
ഇത് അവന്‍െറ അവകാശമാണ്. ഈ അവകാശങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ട് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്ന് പറയുന്നതില്‍ ഒരു അര്‍ഥവുമില്ളെന്നും അനിത നായര്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍, മനുഷ്യക്കടത്ത്, തീവ്രവാദം, അതിക്രമങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ക്ക് കഴിയുന്നില്ല. ഹിന്ദുത്വത്തിന്‍െറ പേരിലായാലും ഇസ്ലാമിന്‍െറ പേരിലായാലും കടുത്ത മൗലികവാദം നിലനില്‍ക്കുന്നിടത്ത് മനുഷ്യത്വത്തിന് സ്ഥാനമില്ല. പുറത്തുനിന്നുള്ള സംസ്കാരങ്ങളെയും സ്വീകരിച്ച് സ്വന്തമാക്കിയിരുന്ന ഇന്ത്യന്‍ സംസ്കാരം ഇപ്പോള്‍ സ്വീകരിച്ചവയെല്ലാം പുറത്താക്കുന്ന സംസ്കാരത്തിലേക്ക് എത്തിയിരിക്കുന്നു.
ഇതിനെതിരെ പ്രതികരിക്കാന്‍ സംഘടനകള്‍ക്ക് മാത്രമല്ല, ഓരോ വ്യക്തികള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ കരുത്തുള്ളവരാണ് മാധ്യമങ്ങള്‍.
ആധുനിക കാലത്ത് ഭരണകൂടമുള്‍പ്പെടെ ഒന്നിനെയും മാധ്യമങ്ങള്‍ക്ക് ഭയപ്പെടേണ്ടതുമില്ല. പ്രതിഷേധങ്ങള്‍ക്ക് സാമൂഹികമാധ്യമങ്ങള്‍ക്കപ്പുറവും കടന്നുചെല്ലാന്‍ കഴിയണം.
പ്രാദേശികഭാഷയിലെ എഴുത്തുകാര്‍ക്ക് ലഭിക്കുന്ന പ്ളാറ്റ്ഫോം പലപ്പോഴും ഇന്ത്യയിലെ ഇംഗ്ളീഷ് എഴുത്തുകാര്‍ക്ക് ലഭിക്കാറില്ളെന്നും ഇത് സാമൂഹിക തിന്മകള്‍ക്കെതിരായ അവരുടെ പ്രതികരണങ്ങളെ ദുര്‍ബലമാക്കുന്നതായും അനിത നായര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.