പറവൂര്‍: പള്ളിമേടയില്‍ പതിനാലുകാരി പീഡനത്തിനിരയായ സംഭവം പൊലീസില്‍ അറിയിക്കാതെ രഹസ്യമാക്കിവെച്ച സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയിലെ അസി.സര്‍ജന്‍ അജിതക്കെതിരെയാണ് കേസ്. കോട്ടപ്പുറം രൂപതയുടെ കീഴിലെ പുത്തന്‍വേലിക്കര പറങ്കിനാട്ടിയകുരിശ് ലൂര്‍ദ് മാതാ പള്ളിയിലെ വികാരി ഫാ. എഡ്വിന്‍ ഫിഗ്രോസിന്‍െറ പീഡനത്തിനിരയായ പതിനാലുകാരിയുടെ മാതാവിന്‍െറ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തത്.
പെണ്‍കുട്ടിക്ക് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് മാതാവ് ഡോക്ടറുടെ അടുക്കല്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. പീഡനത്തിനിരയായെന്ന് കണ്ടത്തെിയ ഡോക്ടര്‍ വിവരം രഹസ്യമാക്കിവെച്ചു. ഇതിനുശേഷമാണ് പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയത്. ഡോക്ടര്‍ പരിശോധിച്ച വിവരം പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ വടക്കേക്കര സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ ടി.എം. വര്‍ഗീസ് ഡോക്ടറുടെ മൊഴിയെടുത്തു. മാതാവിന്‍െറ അഭ്യര്‍ഥനപ്രകാരമാണ് വിവരം പുറത്തുപറയാതിരുന്നതെന്നും നിയമപരമായ വിവരം അറിയില്ലായിരുന്നെന്നുമാണ് ഡോക്ടര്‍ നല്‍കിയ മൊഴി. ഈ കേസില്‍ ഡോക്ടര്‍ അജിത മുന്‍കൂര്‍ ജാമ്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.