സ്വവര്‍ഗ പങ്കാളിയെ കൊലപ്പെടുത്തിയ കേസ് പ്രതി കുറ്റക്കാരന്‍; ശിക്ഷ നാളെ

തലശ്ശേരി: സ്വവര്‍ഗ പങ്കാളിയെ എരഞ്ഞോളി കുണ്ടൂര്‍മലയില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തെി. നമ്പ്യാര്‍പീടിക ആരാധനയില്‍ വി. വിബീഷ് കുമാറിനെ (21) കൊലപ്പെടുത്തിയ കേസിലെ പ്രതി നമ്പ്യാര്‍ പീടികയിലെ സഞ്ജുവിനെയാണ് (30) കൊലപാതകത്തിനും പ്രകൃതി വിരുദ്ധ ലൈഗിംക ബന്ധത്തിനും കുറ്റക്കാരനാണെന്ന് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ.സി. ഹരിഗോവിന്ദ് കണ്ടത്തെിയത്. ശിക്ഷ ബുധനാഴ്ച വിധിക്കും.

കുണ്ടൂര്‍മലയില്‍ കൊണ്ടുപോയി കൈയും കാലും കണ്ണും കെട്ടിയ ശേഷം കഴുത്തും ജനനേന്ദ്രിയവും അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 2006 ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം. സ്വവര്‍ഗ പങ്കാളികളായിരുന്നു വിബീഷ് കുമാറും സഞ്ജുവും. പിതാവ് മരിച്ചതിനെ തുടര്‍ന്ന് സഞ്ജുവിന് കണ്ണൂര്‍ കലക്ടറേറ്റില്‍ ക്ളര്‍ക്കായി ജോലി ലഭിച്ചു. തുടര്‍ന്ന് വിബീഷ് കുമാറിനെ തന്നില്‍നിന്ന് ഒഴിവാക്കുന്നതിനായി സഞ്ജു കൊല നടത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
തീവ്രവാദ ബന്ധമുള്‍പ്പെടെ ആരോപിക്കപ്പെട്ട വിവാദമായ ഈ കേസില്‍ വിബീഷിന്‍െറ പിതാവിന്‍െറ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും ലോക്കല്‍ പൊലീസിന്‍െറ നിഗമനങ്ങളില്‍ തന്നെയായിരുന്നു ചെന്നത്തെിയത്.

കേസിലെ സാക്ഷികളുടെ മൊഴി 164ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റ് തന്നെ നേരിട്ട് രേഖപ്പെടുത്തിയിരുന്നു. കുണ്ടൂര്‍മലയിലെ കശുമാവിന്‍ തോട്ടത്തില്‍ ആറടിയിലേറെ താഴ്ചയുള്ള, വെള്ളം ഒഴുകിപ്പോകുന്ന കുഴിയിലാണ് കൈയും കാലും ബന്ധിച്ച നിലയില്‍ വിബീഷ് കുമാറിന്‍െറ മൃതദേഹം കാണപ്പെട്ടത്. കശുവണ്ടി ശേഖരിക്കാന്‍ പോയ സ്ത്രീയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് അന്നത്തെ തലശ്ശേരി സി.ഐ എം.വി. സുകുമാരന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ ആറാം ദിവസം പ്രതിയെ അറസ്റ്റ് ചെയ്തു. കൊലക്കുപയോഗിച്ച ആയുധങ്ങള്‍ കുണ്ടൂര്‍ മലയിലെ ഗുഹയില്‍നിന്ന് കണ്ടെടുത്തിരുന്നു. പ്രതിയുടെ രക്തം പുരണ്ട ഷൂ, വസ്ത്രങ്ങള്‍ എന്നിവ കോഴിക്കോട്ടെ ആളൊഴിഞ്ഞ പറമ്പില്‍നിന്നും ഓവുചാലുകളില്‍ നിന്നുമായാണ് കണ്ടെടുത്തത്.

പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ കെ.സി. അംജദ് മുനീര്‍ ഹാജരായി. കേസില്‍ പ്രോസിക്യൂഷന് വേണ്ടി 38 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകള്‍ മാര്‍ക്ക് ചെയ്യുകയും 12 തൊണ്ടി മുതലുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.