ഷാനു വധശ്രമം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും


കോഴിക്കോട്: ഷാനു വധശ്രമ കേസിലെ മുഖ്യപ്രതികളായ കുടുക്കില്‍ സഹോദരന്മാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അപേക്ഷ നല്‍കി. താമരശ്ശേരി കുടുക്കിലുമ്മാരം മൂസയുടെ മക്കളായ സൈനുല്‍ ആബിദീന്‍ എന്ന ബാബു (44), അബ്ദുല്‍ റഹീം എന്ന കുടുക്കില്‍ റഹീം (42), ഇവരുടെ സഹായി ഷഫീഖ് (32) എന്നിവരെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.
തുടരന്വേഷണത്തിനായി ഇവരെ കസ്റ്റഡിയില്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.സി.ആര്‍.ബി അസിസ്റ്റന്‍റ് കമീഷണര്‍ ഇ.പി. പൃഥ്വിരാജ് നാലാം ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. കള്ളക്കടത്ത് വിവരങ്ങള്‍ പൊലീസിന് ചോര്‍ത്തിക്കൊടുക്കാതിരിക്കാന്‍ മുന്‍ സംഘാംഗം മാനിപുരം സ്വദേശി മുഹമ്മദ് ഷാനുവിനെ (19) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ താമരശ്ശേരി കുടുക്കിലുമ്മാരത്ത് മുഹമ്മദാലിയെയും (കുഞ്ഞാവ) കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. മുഹമ്മദ് ഷാനുവിനെ വിളിച്ചുവരുത്തി ആക്രമിക്കാനത്തെിയ സംഘത്തില്‍ കുഞ്ഞാവ ഉള്‍പ്പെട്ടിരുന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിലായ കുഞ്ഞാവയും റഹീമിന്‍െറ സഹോദരനാണ്. നേരത്തേ കോടതിയില്‍ കീഴടങ്ങാനത്തെിയ സംഘത്തില്‍ കുഞ്ഞാവയും ഉണ്ടായിരുന്നെങ്കിലും പ്രതിയല്ളെന്ന പൊലീസ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വെറുതെവിടുകയായിരുന്നു. ഒമ്പത് പ്രതികള്‍ അറസ്റ്റിലായ കേസില്‍ ഇനിയും എട്ടുപേരെ പിടികിട്ടാനുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതായി എ.സി.പി പൃഥ്വിരാജ് അറിയിച്ചു. സെപ്റ്റംബര്‍ 23ന് രാത്രി ഷാനുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്.
സീരിയല്‍ നടി പ്രിയങ്ക കോഴിക്കോട് നഗരത്തിലെ ഫ്ളാറ്റില്‍ ആത്മഹത്യചെയ്ത കേസിലും പൊലീസിനെ ആക്രമിച്ച കേസിലും പ്രതികളാണ് കുടുക്കില്‍ സഹോദരന്മാരെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.