തൃശൂര്‍: ജില്ലയില്‍ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍. ഈ മാസമാദ്യം നഗരത്തിലെ ജനറല്‍ ആശുപത്രിയില്‍നിന്ന് പുതുക്കാട് സ്വദേശിനിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ അതേ രീതിയില്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ക്രിസ്മസ് ദിനത്തില്‍ ഒന്നര വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. ഗുരുവായൂരില്‍ താമസിക്കുന്ന കൊല്ലം ഞക്കേടത്ത് കിഴക്കേതില്‍ സനില്‍ -സുജ ദമ്പതികളുടെ രണ്ടാമത്തെ കുട്ടി അഭിരാമിയെയാണ് തട്ടിക്കൊണ്ടുപോയത്.
റെയില്‍പാളത്തില്‍ വീണ് നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുജയുമായി അവിടെ വെച്ച് പരിചയപ്പെട്ട തമിഴ് ദമ്പതികളാണ് കുട്ടിയുമായി കടന്നത്. വിദഗ്ധ ചികിത്സക്ക് സുജയെ മുളങ്കുന്നത്തുകാവിലെ ഗവ. മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തപ്പോള്‍ തമിഴ് ദമ്പതികളും ഒപ്പം കൂടി. വ്യാഴാഴ്ച രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ സുജക്ക് കൂട്ടിരിക്കുകയും പരിചരിക്കുകയും ചെയ്തു. ക്രിസ്മസ് ആയതിനാല്‍ കുഞ്ഞിനെയും കൂട്ടി പുറത്തുപോയി വരാമെന്നു പറഞ്ഞ് രാവിലെ ആറരക്ക് പോയ ഇവര്‍ ഏറെ കഴിഞ്ഞിട്ടും തിരികെവന്നില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടത്തൊനായില്ല. ഉടന്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി. തമിഴ് ദമ്പതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. കാണാതാവുമ്പോള്‍ കുട്ടി ചുവന്ന പാന്‍റും കറുപ്പും വെള്ളയും ഇട കലര്‍ന്ന ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഈമാസം ആറിന് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കത്തെിയ വരാക്കര സ്വദേശികളായ ദമ്പതികളുടെ 45 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ആശുപത്രിയില്‍ സഹായിക്കാനെന്ന വ്യാജേനയത്തെിയ തമിഴ് യുവതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.