കോഴിക്കോട്: 83ാമത് ശിവഗിരി തീര്‍ഥാടന വേദിയില്‍ ജ്വലിപ്പിക്കുന്നതിനുള്ള ദിവ്യജ്യോതിയുടെ പ്രയാണം കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍നിന്ന് തുടങ്ങി. മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെ സഞ്ചരിച്ച് ജ്യോതി പ്രയാണയാത്ര ഡിസംബര്‍ 29ന് ശിവഗിരി മഹാസമാധിയിലത്തെും. ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി പ്രകാശാനന്ദ ജ്യോതി പ്രയാണം ഉദ്ഘാടനം ചെയ്തു.
അനിരുദ്ധന്‍ എഴുത്തുപ്പള്ളി ജനറല്‍ കണ്‍വീനറും ശ്രീകണ്ഠേശ്വര ക്ഷേത്രം ഡയറക്ടര്‍മാരായ അനില്‍കുമാര്‍ കേലാട്ട് ക്യാപ്റ്റനും തറമ്മല്‍ പ്രസന്നകുമാര്‍ കണ്‍വീനറും പി.പി. രാമനാഥന്‍ വൈസ് ക്യാപ്റ്റനുമായ സംഘമാണ് പ്രയാണ യാത്രക്ക് നേതൃത്വം നല്‍കുന്നത്. ക്ഷേത്ര യോഗം പ്രസിഡന്‍റ് പി.വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.പി. രാമനാഥന്‍ പ്രയാണജാഥ വിശദീകരിച്ചു. സ്വാമി ഋതംബരാനന്ദ മുഖ്യപ്രഭാഷണം നടത്തി. മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, തലശ്ശേരി ജഗന്നാഥ ക്ഷേത്രം ഡയറക്ടര്‍ സി. ഗോപാലന്‍, കണ്ണൂര്‍ സുന്ദരേശ്വരം ക്ഷേത്രം പ്രസിഡന്‍റ് കെ.പി. ബാലകൃഷ്ണന്‍, കെ.വി. ഷിബു ശാന്തി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.