തിരുവനന്തപുരം: റെയില്‍വേ തത്കാല്‍ ടിക്കറ്റ് നിരക്ക് വെള്ളിയാഴ്ച മുതല്‍ വര്‍ധിക്കും. സ്ളീപ്പര്‍ മിനിമം നിരക്ക് 90ല്‍നിന്ന് 100 രൂപയായും (500 കിലോമീറ്റര്‍ വരെ) പരമാവധി നിരക്ക് 175ല്‍നിന്ന് 200 രൂപയായുമാണ് വര്‍ധിക്കുക. എ.സി ചെയര്‍ കാര്‍ മിനിമം നിരക്ക് 100ല്‍നിന്ന് 125 രൂപയായും (250 കിലോമീറ്റര്‍ വരെ) പരമാവധി നിരക്ക് 200ല്‍നിന്ന് 225 രൂപയായും വര്‍ധിക്കും. മറ്റ് ക്ളാസുകളിലെ വര്‍ധന ഇപ്രകാരം (പഴയ നിരക്ക് ബ്രാക്കറ്റില്‍): ത്രീടീയര്‍ എ.സി മിനിമം നിരക്ക് 500 കിലോമീറ്റര്‍ വരെ 300 രൂപ (250). പരമാവധി നിരക്ക് 400 രൂപ (350). ടു ടിയര്‍ എ.സി മിനിമം നിരക്ക് 500 കിലോമീറ്റര്‍ വരെ 400 രൂപ (300). പരമാവധി നിരക്ക് 500 രൂപ (400). എക്സിക്യൂട്ടിവ് മിനിമം നിരക്ക് - 250 കിലോമീറ്റര്‍ വരെ 400 രൂപ (300). പരമാവധി നിരക്ക് 500 രൂപ (400). റിസര്‍വ്ഡ് സെക്കന്‍ഡ് സിറ്റിങ് ക്ളാസ് (2 എസ്) നിരക്കുകളില്‍ വ്യത്യാസമുണ്ടാകില്ല. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ബാധകമായ തത്കാല്‍ നിരക്കുകള്‍ക്ക് ദൂരപരിധി ബാധകമല്ളെന്ന് റെയില്‍വേ അറിയിച്ചു.
ആലുവയില്‍ ജനശതാബ്ദിക്ക് താല്‍ക്കാലിക സ്റ്റോപ്
തിരുവനന്തപുരം: കോഴിക്കോട് -തിരുവനന്തപുരം ജനശതാബ്ദി ( നമ്പര്‍ 12081/ 12082), തിരുവനന്തപുരം - ചെന്നൈ എക്സ്പ്രസ് (നമ്പര്‍ 12696) ട്രെയിനുകള്‍ക്ക് ഡിസംബര്‍ 26 മുതല്‍ 2016 ജനുവരി അഞ്ചുവരെ ആലുവ സ്റ്റേഷനില്‍ ഒരു മിനിറ്റ് സ്റ്റോപ് അനുവദിച്ച് റെയില്‍വേ ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.