വയനാട് ഡി.എം.ഒയുടെ ആത്മഹത്യ: രാഷ്ട്രീയ സമ്മര്‍ദം മൂലമെന്ന് സൂചന

മാനന്തവാടി: വയനാട് ഡി.എം.ഒ ഡോ. പി.വി. ശശിധരന്‍ ആത്മഹത്യ ചെയ്യാനിടയായത് രാഷ്ട്രീയ സമ്മര്‍ദം മൂലമെന്ന് സൂചന. കഴിഞ്ഞ നവംബര്‍ 24ന് വയനാട് ജില്ലാ ആശുപത്രിയിലെ 24 സ്വീപ്പര്‍മാരുടെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടന്നിരുന്നു. ഇതിന്‍െറ ലിസ്റ്റ് തയാറാക്കുന്നത് സംബന്ധിച്ച് ഭരണ-പ്രതിപഷ കക്ഷികളില്‍നിന്ന് കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നതായി ഇദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ലിസ്റ്റ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ലിസ്റ്റുമായി ചൊവ്വാഴ്ച തിരുവനന്തപുരത്തത്തൊന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍െറ തലേദിവസമാണ് ആത്മഹത്യ. അതേസമയം, ആത്മഹത്യാ കുറിപ്പില്‍ ഇത്തരം സൂചനയില്ല. വെള്ളിയാഴ്ച വൈകുന്നേരമാണ് മാനന്തവാടിയില്‍നിന്നു ഡോക്ടര്‍ മഞ്ചേരിയിലേക്ക് പോയത്. തിങ്കളാഴ്ച കല്‍പറ്റയില്‍ നടക്കുന്ന മീറ്റിങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ ഡ്രൈവറോട് വാഹനവുമായി കല്‍പറ്റയിലത്തൊന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തിങ്കളാഴ്ച വൈകുന്നേരമായിട്ടും ഒരു വിവരവും ലഭിക്കാതായതോടെ ഡെ. ഡി.എം.ഒ ഡോ. സന്തോഷ്കുമാര്‍ മാനന്തവാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ മഞ്ചേരിയിലെ വീടിന് സമീപത്തെ ക്ളിനിക്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. സംഭവത്തെ തുടര്‍ന്ന് സബ് കലക്ടര്‍ ശീറാം സാംബശിവറാവു ഡി.എം.ഒ ഓഫിസിലത്തെി ജീവനക്കാരില്‍നിന്നും മൊഴി രേഖപ്പെടുത്തി. ഡി.എം.ഒ കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്ന് ജീവനക്കാര്‍ മൊഴിനല്‍കിയതായാണ് സൂചന. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം മൃതദേഹവുമായി രാത്രി എട്ടുമണിയോടെ പുറപ്പെട്ടു.  പന്തല്ലൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. പതിനൊന്നുമണിയോടെ മാനന്തവാടി ഡി.എം.ഒ ഓഫിസിലത്തെി. സഹപ്രവര്‍ത്തകരോടും കീഴ്ജീവനക്കാരോടും ഡോ. ശശിധരന് നല്ല പെരുമാറ്റമായിരുന്നുവെന്ന് ജില്ലാ ആശുപത്രിയിലെയും ഡി.എം.ഒ ഓഫിസിലെയും ജീവനക്കാര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.