Posted On
date_range Updated On
date_range വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തും -തിരുവഞ്ചൂർ
തിരുവനന്തപുരം: മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനത്തിനുള്ളിൽ ഉദ്യോഗസ്ഥർ ഭീഷണി നേരിടുന്നു എന്നത് ശരിയാണ്. ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മാവോയിസ്റ്റ് ഭീഷണിയെത്തുടർന്ന് സൈലന്‍റ് വാലി ദേശീയ ഉദ്യാനത്തിലെയും മണ്ണാർക്കാട്, നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകളിലെയും വനപാലകർ സ്റ്റേഷൻ ഡ്യൂട്ടി ബഹിഷ്ക്കരിച്ച് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസുകളിൽ ഹാജരായി സമരം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.