Posted On
date_range Updated On
date_range കുമ്മനം കലാപത്തിന്‍െറ വിത്ത് വിതറുന്നു –കോടിയേരി
കാഞ്ഞങ്ങാട്: ക്ഷേത്ര പരിസരത്ത് താമസിക്കുന്ന അന്യമതക്കാരെ നീക്കണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍െറ പ്രസ്താവന കേരളത്തിലെ ഗ്രാമങ്ങളെ വര്‍ഗീയ കലാപ ഭൂമിയാക്കി മാറ്റുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കാഞ്ഞങ്ങാട്ട് പ്രവാസി സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുമ്മനം വിതച്ച വിത്ത് മുളച്ചാല്‍ കേരളത്തിന്‍െറ മത നിരപേക്ഷത തകരും.
കേരളത്തില്‍ കലാപത്തിന്‍െറ വിത്ത് വിതക്കുകയാണ് കുമ്മനം ചെയ്തത് -കോടിയേരി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.