ചാവക്കാട് വാഹനാപകടം; ബംഗളൂരു സ്വദേശി മരിച്ചു

ചാവക്കാട്: ദേശീയപാത 17ല്‍ കര്‍ണാടക സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ട്രാന്‍സ്ഫോര്‍മറിലിടിച്ച് ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്ക്. ബംഗളൂരു സ്വദേശി സി.ആര്‍ പുനിത്താണ് (22) മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30ഓടെ ചാവക്കാട് തിരുവത്ര അതിര്‍ത്തിയില്‍വെച്ചാണ് സംഭവം. അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ നാലുപേരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവമറിഞ്ഞ് കര്‍ണാടകയില്‍ നിന്ന് ബന്ധുക്കള്‍ പുറപ്പെട്ടിട്ടുണ്ട്. പുനിതിന്‍റെ മൃതദേഹം മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍. താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

നാട്ടുകാര്‍ക്കൊപ്പം എടക്കഴിയൂര്‍ ലൈഫ് കെയര്‍, അകലാട് നബവി പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവറിന് പകരം പുനിതാണ് പൊന്നാനി ഭാഗത്ത് നിന്ന് വാഹനം ഓടിച്ചത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെറിയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.