കണ്ടെടുത്തത് 35950 പീരങ്കി ഉണ്ടകള്‍; കണ്ണൂര്‍ കോട്ടയിലെ ഖനനം നിര്‍ത്തി

കണ്ണൂര്‍: കണ്ണൂര്‍ കോട്ടയിലെ പീരങ്കി ഉണ്ടകള്‍ക്കായുള്ള ഖനനം ഇന്നലെ അവസാനിപ്പിച്ചു. 5300 പീരങ്കി ഉണ്ടകളാണ് ഞായറാഴ്ച പുറത്തെടുത്തത്. ഇതോടെ മൊത്തം ഉണ്ടകളുടെ എണ്ണം 35950 ആയി. കോട്ടയിലെ മറ്റ് ഭാഗങ്ങളില്‍ പരിശോധന നടത്തുന്നത് സംബന്ധിച്ച് ആര്‍ക്കിയോളജി വകുപ്പ് തീരുമാനമെടുത്തിട്ടില്ല. അതിനാലാണ് ഖനനം നിര്‍ത്തിയത്.
ഇതുവരെ കുഴിച്ചെടുത്ത പീരങ്കി ഉണ്ടകള്‍ കോട്ടയിലെ സ്റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് വന്‍ സുരക്ഷയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) കോട്ടക്കുള്ളില്‍ സ്ഥാപിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പദ്ധതിക്ക് കേബിളിടാന്‍ പ്രധാന കവാടത്തിന്‍െറ ഇടതുഭാഗത്ത് കുഴിയെടുക്കുമ്പോഴാണ് പീരങ്കി ഉണ്ട ആദ്യം കണ്ടത്തെിയത്. തുടര്‍ന്ന് ഈ ഭാഗം കൂടുതല്‍ കുഴിയെടുത്ത് പരിശോധിച്ചപ്പോഴാണ് ഇവയുടെ വന്‍ശേഖരം കണ്ടത്തെിയത്. പഠനത്തിലൂടെ മാത്രമേ ഇവയുടെ കാലപഴക്കവും മറ്റ് ചരിത്ര വസ്തുതകളും കണ്ടത്തൊന്‍ കഴിയുകയുള്ളൂവെന്ന് പുരാവസ്തു വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.