സി.ഐ.ടി.യു കോഴിക്കോട് ജില്ലാ സെക്രട്ടറി പി.ടി രാജന്‍ അന്തരിച്ചു

കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായ പി.ടി രാജന്‍ (68) ഝാർഖണ്ഡിലെ റാഞ്ചിയിൽ അന്തരിച്ചു. സി.ഐ.ടി.യു ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ റാഞ്ചിയിലെത്തിയ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. കേരളത്തിലേക്ക് ഇന്ന് മടങ്ങാനിരിക്കെയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.
 
ട്രേഡ് യൂണിയന്‍ രംഗത്തും കര്‍ഷക പ്രസ്ഥാനങ്ങളിലും സജീവ പ്രവര്‍ത്തകനായിരുന്ന പി.ടി രാജന്‍ കോഴിക്കോട് കോർപറേഷൻ മുൻ കൗൺസിലറായിരുന്നു. കോഴിക്കോട് മുൻ മേയറും മഹിള അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റുമായ എം.എം പത്മാവതിയുടെ ഭർത്താവും ആർ.എം.പി നേതാവ് അഡ്വ. പി. കുമാരൻകുട്ടിയുടെ സഹോദരനുമാണ്.

ചുമട്ടുതൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായ പി.ടി രാജന്‍ പി.ടി.ആര്‍ എന്നാണ് പൊതുപ്രവർത്തകർക്കിടയിൽ അറിയപ്പെടുന്നത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.