തിരുവമ്പാടി: ജോലിസ്ഥിരത ആവശ്യപ്പെട്ട് നിയമസഭാ മാര്‍ച്ചും സെക്രട്ടേറിയറ്റ് ധര്‍ണയും നടത്തിയ റിസോഴ്സ് അധ്യാപകര്‍ക്ക് ആകസ്മിക അവധി നിഷേധിച്ചുള്ള വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് വിവാദമായി.
17നായിരുന്നു കേരള റിസോഴ്സ് ടീച്ചേഴ്സ് ഫെഡറേഷന്‍െറ (കെ.ആര്‍.ടി.എഫ്) നേതൃത്വത്തില്‍ സംസ്ഥാനത്തെ ഹൈസ്കൂള്‍ റിസോഴ്സ് അധ്യാപകര്‍ സമരം നടത്തിയത്. സമരദിനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയില്ലാതെ വിദ്യാലയങ്ങളില്‍ ഹാജരാകാത്ത അധ്യാപകര്‍ക്ക് ആകസ്മിക അവധി അനുവദിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ ജോണ്‍സ് വി. ജോണ്‍ ഇറക്കിയ ഉത്തരവിലുള്ളത്.
സ്കൂളില്‍ ഹാജരാകാത്ത അധ്യാപകരുടെ ആബ്സന്‍റ് സ്റ്റേറ്റ്മെന്‍റ് ഡി.പി.ഐക്ക് നല്‍കാനും ഉത്തരവ് പറയുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍ക്കുമാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, സര്‍ക്കാറിന്‍െറ അറിവോടെയല്ല ഉത്തരവിറങ്ങിയതെന്നാണ് അറിയുന്നത്. ഭരണാനുകൂല അധ്യാപക സംഘടനകളുടെ സജീവ പിന്തുണയോടെയായിരുന്നു റിസോഴ്സ് അധ്യാപകര്‍ സമരം നടത്തിയത്. നിയമസഭാ മാര്‍ച്ചിന്‍െറയും സെക്രട്ടേറിയറ്റ് ധര്‍ണയുടെയും ഉദ്ഘാടനങ്ങള്‍ നിര്‍വഹിച്ചത് ബെന്നി ബെഹനാന്‍ എം.എല്‍.എയും ലീഗ് അധ്യാപക സംഘടനയായ കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്‍റ് സി.പി. ചെറിയ മുഹമ്മദുമായിരുന്നു. സര്‍ക്കാര്‍ അധ്യാപകരുടെ സമരം പോലുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ നിലപാടിനനുസൃതമായാണ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാറുള്ളത്.
റിസോഴ്സ് അധ്യാപകര്‍ നടത്തിയ ഏകദിന സൂചനാസമരത്തിനെതിരെ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നതായാണ് ഭരണപക്ഷ അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അറിവോടെയല്ളെന്ന് കെ.പി.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ജെ. മുഹമ്മദ് റാഫി പറഞ്ഞു.
പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഐ.ഇ.ഡി സെല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രാജനാണ് വിവാദ ഉത്തരവിനു പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. റിസോഴ്സ് അധ്യാപകരെ ദ്രോഹിക്കുന്ന സമീപനമാണ് ഡി.ഡി.ഇ വര്‍ഷങ്ങളായി സ്വീകരിക്കുന്നത്.
റിസോഴ്സ് അധ്യാപകര്‍ക്ക് ആകസ്മിക അവധി നിഷേധിച്ച ഉത്തരവ് ഉടന്‍ പിന്‍വലിക്കണം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കെ.പി.എസ്.ടി.യു സെക്രട്ടറി പറഞ്ഞു.
അവധി നിഷേധം: ഉത്തരവിനെക്കുറിച്ച് അറിയില്ല –മന്ത്രി
തിരുവമ്പാടി: റിസോഴ്സ് അധ്യാപകരുടെ സമരത്തിന് അവധി വിലക്കിയ എ.ഡി.പി.ഐയുടെ ഉത്തരവു സംബന്ധിച്ച് അറിയില്ളെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. പരാതി ലഭിച്ചാല്‍ പരിശോധിക്കാമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. അധ്യാപക പാക്കേജ് സംബന്ധിച്ച ഹൈകോടതി വിധി വസ്തുതാവിരുദ്ധമായാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.