കൊച്ചി: സോളാര്‍ കമീഷനില്‍ ബിജു രാധാകൃഷ്ണന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞു. നെയ്യാറ്റിന്‍കര സ്വദേശി അഡ്വ. മോഹന്‍ കുമാറാണ് ഇത് സംബന്ധിച്ച അപേക്ഷ കമീഷന് സമര്‍പ്പിച്ചത്.
അതേസമയം, തെളിവെടുപ്പിനിടെ സരിത എസ്. നായരെ വിസ്തരിക്കാന്‍ അഭിഭാഷകന്‍ മുഖേന ബിജു രാധാകൃഷ്ണന് കമീഷന്‍ അനുമതി നല്‍കിയിരിക്കെ വക്കാലത്ത് ഒഴിഞ്ഞത് ബിജുവിന് നേരിട്ട് വിസ്തരിക്കാനുള്ള അവസരമൊരുക്കിയേക്കും.
കക്ഷികള്‍ക്ക് വിസ്തരിക്കാന്‍ നിയമപരമായ അവകാശമുണ്ടെന്നിരിക്കെ ബിജുവിന്‍െറ സാന്നിധ്യത്തില്‍ അഭിഭാഷകന്‍ സരിതയെ വിസ്തരിക്കട്ടെയെന്നാണ് സോളാര്‍ കമീഷന്‍ ഇക്കാര്യത്തില്‍ ഉത്തരവിട്ടിരുന്നത്.
എന്നാല്‍, അഭിഭാഷകന്‍ ഒഴിവായ സാഹചര്യത്തില്‍ ബിജു രാധാകൃഷ്ണന് വിസ്തരിക്കാന്‍ കഴിയുമോ എന്ന് കമീഷനാണ് തീരുമാനമെടുക്കുക. കമീഷനില്‍ അഡ്വ. മോഹന്‍ കുമാര്‍ മാത്രമാണ് ബിജുവിന് വേണ്ടി വക്കാലത്ത് നല്‍കിയിരുന്നത്.
മാനസിക ബുദ്ധിമുട്ടുള്ളതിനാല്‍ വക്കാലത്ത് ഒഴിയുകയാണെന്ന് കഴിഞ്ഞദിവസം ബിജുവിനെ ജയിലില്‍ സന്ദര്‍ശിച്ച് അറിയിച്ചിരുന്നതായി അഡ്വ. മോഹന്‍ കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാല്‍, സോളാര്‍ കമീഷനുമായി ബന്ധപ്പെട്ട കേസില്‍ മാത്രമാണ് വക്കാലത്ത് ഒഴിഞ്ഞതെന്നും നടപടി ബിജുവിന് നേരിട്ട് വിസ്തരിക്കാനുള്ള അവസരമുണ്ടാക്കാനാണെന്ന ആരോപണം ശരിയല്ളെന്നും അദ്ദേഹം വ്യക്തമാക്കി. ബിജുവിനുവേണ്ടി ഹൈകോടതിയിലും തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ കോടതികളിലും ഹാജരാകുന്നത് അഡ്വ. മോഹന്‍ കുമാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.