ചെന്നിത്തല ഫോണിൽ സംസാരിച്ച​ു; പ്രതി​േഷധം അവസാനിപ്പിച്ച്​ സ്​പീക്കർ സഭയിലെത്തി

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിമർശത്തിൽ പ്രതിഷേധിച്ച് നിയസഭയിൽ നിന്ന് വിട്ടു നിന്ന സ്പീക്കർ എൻ. ശക്തൻ സഭയിൽ തിരിച്ചെത്തി. രമേശ് ചെന്നിത്തല ഫോണിൽ വിളിച്ച് സംസാരിച്ചതോടെയാണ് സ്പീക്കർ വഴങ്ങിയത്. രാവിലെ നിയമസഭയിലെ ഒാഫിസിലെത്തിയെങ്കിലും സ്പീക്കർ എൻ. ശക്തൻ സഭാ നടപടികൾ നിയന്ത്രിക്കാൻ എത്തിയില്ല. ഡെപ്യൂട്ടി സ്പീക്കർ പാലോട് രവിയാണ് സഭാ നടപടികൾ നിയന്ത്രിച്ചത്.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ കെ.സി ജോസഫ്, ആര്യാടൻ മുഹമ്മദ് എന്നിവർ സ്പീക്കറെ കണ്ട് ചർച്ചകൾ നടത്തിയിരുന്നു. അനുനയ ശ്രമത്തിന് സ്പീക്കർ വഴങ്ങാതിരുന്നതോടെ പ്രശ്ന പരിഹാരത്തിന് ചെന്നിത്തല ഫോണിൽ സംസാരിക്കെട്ടയെന്ന് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.

ചൊവ്വാഴ്ച പ്രവാസി ബിൽ പരിഗണിക്കുന്നതിനിടെയാണ് രമേശ് ചെന്നിത്തല സ്പീക്കറെ വിമർശിച്ചത്. സ്പീക്കർ സഭാ നടപടികൾ പഠിക്കണമെന്നും ദോശ ചുടുന്നതുപോലെ ബില്ലുകൾ പാസാക്കാനാവില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ പരാമർശം.

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച്  നടപടിക്രമങ്ങൾ നേരത്തെ അവസാനിപ്പിക്കണമെന്ന സ്പീക്കറുടെ നിർദേശത്തിനെയാണ് ചെന്നിത്തല എതിർത്തത്. പ്രധാനമന്ത്രിയുമായി മന്ത്രിമാർക്ക് കൂടിക്കാഴ്ച നടത്താനുള്ളതിനാൽ ചർച്ച ചുരുക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. നിയമ നിർമാണ ചർച്ചകൾക്ക് സമയ പരിധി നിശ്ചയിക്കരുെതന്നായിരുന്നു ചെന്നിത്തലയുടെ ആവശ്യം.നിയമനിർമാണത്തിനിടെ അംഗങ്ങളെ നിയന്ത്രിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഇതിനിടെ, സംഭവത്തിൽ വിശദീകരണവുമായി ആഭ്യന്തര മന്ത്രിയുടെ ഒാഫീസും രംഗത്തു വന്നിരുന്നു സ്പീക്കറെ മന:പൂർവം അവഹേളിച്ചിട്ടില്ല. ഇന്നലെ തന്നെ കാര്യങ്ങൾ സ്പീക്കറോട് വിശദീകരിച്ചിരുന്നു. സഭ നേരത്തെ പിരിയണമെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും ചെന്നിത്തലയുടെ ഒാഫീസ് വ്യക്തമാക്കി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.