മുന്‍ പൊലീസ് മേധാവി ടി.വി. മധുസൂദനന്‍ അന്തരിച്ചു

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മുന്‍ മേധാവി ടി.വി. മധുസൂദനന്‍ (78) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആയിരുന്നു അന്ത്യം. 1961 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവം സ്വദേശിയാണ്. 1975 -77 കാലഘട്ടത്തില്‍ ഉത്തരമേഖലാ ഡി.ഐ.ജി ആയിരിക്കെ അന്നത്തെ ഡി.ജി.പി ജയറാം പടിക്കലിനൊപ്പം നക്സലുകള്‍ക്കെതിരായ ഓപറേഷന്‍ നയിച്ചു.

രാജന്‍ കേസില്‍ പ്രതിയാക്കപ്പെട്ടെങ്കിലും പിന്നീട് കോടതി കുറ്റമുക്തനാക്കി. ചൊവ്വാഴ്ച മുട്ടടയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊലീസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ചശേഷം ഒൗദ്യോഗിക ബഹുമതികളോടെ 11ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും. ഭാര്യ: രാധാ മധുസൂദനന്‍. മക്കള്‍: മീന, മിനി. മരുമക്കള്‍: എസ്. സുകേഷ് കുമാര്‍ (ഹെഡ് ഓഫ് എച്ച്.ആര്‍, ഐ.എസ്.ആര്‍.ഒ), ബാല്‍ മനോജ് (ഡോക്ടര്‍, യു.കെ).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.