കൊച്ചി: ശബരിമല തീര്‍ഥാടകരുടെ ഇരുമുടിക്കെട്ടില്‍ പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്നത് ഹൈകോടതി നിരോധിച്ചു. പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ കെട്ടിനകത്ത് ഉള്‍പ്പെടുത്തുന്നതും കെട്ടിന്‍െറ ഭാഗമായി പ്ളാസ്റ്റിക് കിറ്റുകള്‍ തന്നെ ഉപയോഗിക്കുന്നതും നിരോധിച്ചാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനുശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്‍െറ ഉത്തരവ്. കെട്ടുനിറക്കുന്ന ക്ഷേത്രങ്ങള്‍ക്കും ഇതര സംസ്ഥാനങ്ങള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ശബരിമലയെ പ്ളാസ്റ്റിക് മുക്തമാക്കാനുള്ള ശ്രമം പൂര്‍ണമായി ഫലം കാണുന്നില്ളെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് സന്നിധാനം, തീര്‍ഥാടന പാത, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ പ്ളാസ്റ്റിക്കിന് സമ്പൂര്‍ണ നിരോധം പ്രഖ്യാപിച്ച് ഉത്തരവിടുകയും ചെയ്തു. എന്നിട്ടും പ്ളാസ്റ്റിക് സാന്നിധ്യം കെട്ടുനിറകളിലൂടെ ശബരിമലയില്‍ എത്തുന്ന സാഹചര്യം കോടതി ചൂണ്ടിക്കാട്ടി. ഇത് ഉറവിടത്തിലേ ഇല്ലാതാക്കുന്നതാണ് നല്ലതെന്ന് വിലയിരുത്തിയാണ് കെട്ടുനിറക്കുമ്പോള്‍ തന്നെ ഇക്കാര്യങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.