Posted On
date_range Updated On
date_range ബൈക്ക് മറിഞ്ഞ് എൻജി. വിദ്യാർഥി മരിച്ചു
കൊല്ലം: കൊട്ടാരക്കര ദേശീപാത രണ്ടാം കുറ്റിയിൽ െെബക്ക് റോഡിലേക്ക് മറിഞ്ഞ് ലോറി കയറി എൻജിനീയറിങ് വിദ്യാർഥി മരിച്ചു. കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളേജിലെ ബി.ആർക് മൂന്നാം വർഷ വിദ്യാർഥിയായ മുക്കം ചേന്ദമംഗല്ലൂർ സ്വദേശി എ.പി അബ്ദുൽ മജീദിന്‍റെ മകൻ അഹമ്മദ് ഷാഫാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിക്കായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് തമീമിനെ ഗുരുതരപരിക്കുകളോടെ കൊല്ലം എൽ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.