അങ്കമാലിയിൽ ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു

അങ്കമാലി: തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറിക്കയറ്റി വന്ന ലോറി  അങ്കമാലി ടൗണില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ആർക്കും ആളപായമില്ല. തിങ്കളാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു അപകടം. കൊയമ്പത്തൂരില്‍ നിന്ന് വന്ന ലോറിയാണ് മാര്‍ക്കറ്റ് റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ മറിഞ്ഞത്. പുലര്‍ച്ചെയായതിനാല്‍  മാര്‍ക്കറ്റിലത്തെിയ വ്യാപാരികളടക്കം നിരവധി വാഹനങ്ങളും യാത്രക്കാരും ഈ സമയം റോഡില്‍ ഉണ്ടായിരുന്നെങ്കിലും ദുരന്തം ഒഴിവാവായി. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. ദേശീയപാതയില്‍ സ്ഥാപിച്ചിരുന്ന ഭീമന്‍ ദിശാബോര്‍ഡും അപകടത്തില്‍ തകര്‍ന്നു. എം.സി.റോഡും, ദേശീയപാതയും സംഗമിക്കുന്ന കുപ്പിക്കഴുത്താകൃതിയിലുള്ള അങ്കമാലി ടൗണില്‍ അപകടവും ഗതാഗതക്കുരുക്കും നിത്യസംഭവമായിമാറിയിരിക്കുകയാണ്. അപകടത്തത്തെുടര്‍ന്ന് ദേശീയപാതയിലും, എം.സി.റോഡിലും രണ്ട് മണിക്കൂറോളം ഗതാഗതക്കുരുക്കനുഭവപ്പെട്ടു. അങ്കമാലി പൊലീസത്തെിയാണ് സ്റ്റേഷനിലെ എക്സ്കവേറ്ററുപയോഗിച്ച് പച്ചക്കറിയും, വാഹനവും റോഡില്‍ നിന്ന് നീക്കിയത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.