മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ബി.ജെ.പി കേന്ദ്ര നേതൃത്വം -ചെന്നിത്തല

തിരുവനന്തപുരം: ആർ ശങ്കറിന്‍റെ പ്രതിമാ അനച്ഛാദന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രയെ ഒഴിവാക്കിയത് ബി.ജെ.പി കേന്ദ്ര നേതൃത്വമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നടപടി സംസ്ഥാനത്തെയും മുഖ്യമന്ത്രിയെയും അപമാനിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസന പ്രവർത്തനങ്ങളിലും ഇത്തരം നിലപാട് തുടർന്നാൽ ശക്തമായി പ്രതിഷേധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിമാ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പകരം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനാകും. മുഖ്യമന്ത്രിയുടെ പേര് വെച്ചുള്ള ശിലാഫലകം കഴിഞ്ഞദിവസം അര്‍ധരാത്രിയില്‍ രഹസ്യമായി എടുത്തുമാറ്റി.

എന്നാൽ ഇത് സര്‍ക്കാര്‍ ചടങ്ങല്ലെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യം അനിവാര്യമല്ലെന്നുമാണ് മുഖ്യമന്ത്രിയെ മാറ്റിയതിനെ കുറിച്ച് ബി.ജെ.പി. നേതൃത്വം നല്‍കുന്ന വിശദീകരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.