Posted On
date_range Updated On
date_range ട്രെയിനില്‍ കയറുന്നതിനിടെ യുവതി അപകടത്തില്‍പെട്ടു
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടയില്‍ അപകടം. ട്രെയിനിന്‍െറ അടിയില്‍പ്പെട്ട് സ്ത്രീയുടെ കൈയും കാലും അറ്റു. കൊല്ലം പളളിമുക്ക് സ്വദേശി മെര്‍ഹബാനാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ട്മണിയോടെയായിരുന്നു അപകടം. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ കാല്‍വഴുതി ഇവര്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കൊളെജിലേക്ക് കൊണ്ട് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.