റബര്‍ വില കുത്തനെ താഴേക്ക്

കോട്ടയം: ആറു വര്‍ഷത്തെ ഏറ്റവും മോശപ്പെട്ട നിലയിലത്തെി നില്‍ക്കെ റബറിന് ശനിയാഴ്ച കിലോക്ക് 50 പൈസ വീണ്ടും കുറഞ്ഞു. ഇതോടെ ആര്‍.എസ്.എസ് നാലിന്‍െറ കോട്ടയത്തെ വ്യാപാരിവില 99.50 രൂപയായി. ശനിയാഴ്ച 50 പൈസ കുറഞ്ഞ് റബര്‍ ബോര്‍ഡ് വില 102.50 ആയി. ആര്‍.എസ്.എസ് ഗ്രേഡ് അഞ്ചിന്‍െറ വ്യാപാര വിലയിലും ഒരുരൂപയുടെ കുറവുണ്ടായി. 97 രൂപക്കാണ് കച്ചവടം. 100 രൂപയാണ് റബര്‍ ബോര്‍ഡ് വില. വില കൂപ്പുകുത്തിയതോടെ ചെറുകിട കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങുന്നത് ഭൂരിഭാഗം വ്യാപാരികളും നിര്‍ത്തി. ഇതോടെ ഇവരുടെ ദുരിതം ഇരട്ടിച്ചു. കിലോക്ക് 248 രൂപ വരെ എത്തിയ റബര്‍ വില 2013ന്‍െറ പകുതി മുതലാണ് കുറഞ്ഞുതുടങ്ങിയത്.
അതേസമയം, റബറിന്‍െറ വില ഉയര്‍ന്നപ്പോള്‍ ടയര്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയ കമ്പനികള്‍ വില താഴേക്ക് പതിക്കുമ്പോഴും കണ്ട ഭാവം നടച്ചിട്ടില്ല. ടയറിന്‍െറ അടക്കം വിലയില്‍ ഒരുവിധ കുറവും വരുത്താത്ത നടപടിയില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. റബര്‍ വില കുറഞ്ഞതോടെ ടയര്‍ കമ്പനികള്‍ക്ക് വന്‍ ലാഭമാണ് ഉണ്ടാകുന്നത്. എന്നാല്‍, നിര്‍മാണച്ചെലവ് വര്‍ധിച്ചെന്ന ന്യായമാണ് വ്യവസായികള്‍ ഉന്നയിക്കുന്നത്. രാജ്യാന്തര-അവധി വ്യാപാരവിലയില്‍ സംഭവിച്ച കുറവിനൊപ്പം റബര്‍ വാങ്ങാതെ ടയര്‍ വ്യവസായികള്‍ മാറിനില്‍ക്കുന്നതുമാണ് വില കുറയാന്‍ കാരണം. കേരളത്തില്‍ വില കുറയുമ്പോഴും വന്‍തോതില്‍ വ്യവസായികള്‍ റബര്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.